തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. 2225 പേര് രോഗമുക്തി നേടി. ആറ് കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്താണ് ഇന്ന് കൊവിഡ് രോഗികള്‍ കൂടുതല്‍. ജില്ലയില്‍ 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 ന് മുകളിലാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ പരിശോധന 34988 ആയി. സംസ്ഥാനത്ത് ആകെ 23277 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ പുറത്തു നിന്നും 869655 പേര് കേരളത്തിലേക്ക് എത്തി. അതില്‍ 332582 പേര് വിദേശത്ത് നിന്നും 537000 പേരില്‍ 62 ശതമാനം പേരും കൊവിഡ് റെഡ് സോണ്‍ ജില്ലകളില്‍ നിന്നുമാണ് എത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post