കൊച്ചി: സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് പരാതിയുമായി നടി മഞ്ജുവാര്യര്‍. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും ഡിജിപിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ലെറ്റര്‍ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നും ഭയമുണ്ട്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാറാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയനില്‍ മഞ്ജുവായിരുന്നു നായിക. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് ഡിജിപിയെ നേരില്‍ കണ്ട മഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം.
Discussion about this post