തിരുപ്പതി ക്ഷേത്രം ടണ്‍ കണക്കിന് സ്വര്‍ണം നിക്ഷേപിക്കാന്‍ ബാങ്ക് തേടുന്നു

mohanlal, kamal, movie
തിരുപ്പതി: ടണ്‍ കണക്കിന് വരുന്ന സ്വര്‍ണം നിക്ഷേപിക്കാന്‍ തിരുപ്പതി ബാലാജി ക്ഷേത്രം ബാങ്കുകളെ തേടുന്നു. ലക്ഷക്കണക്കിന് വില വരുന്ന സ്വര്‍ണമാണ് ക്ഷേത്രത്തിന്റെ പക്കലുള്ളത് എന്നതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ പലിശ തരുന്ന ബാങ്കുകളെയാണ് ക്ഷേത്രത്തിനാവശ്യം. ഗോള്‍ഡ് മോണിറ്ററൈസേഷന്‍ പദ്ധതി പ്രകാരമാണ് നിക്ഷേപം നടത്തുക. സ്വര്‍ണം സൂക്ഷിക്കുന്നതിലെ അപകടം കുറക്കുക എന്നതിനൊപ്പം വരുമാനവും നല്‍കുന്ന പദ്ധതിയാണ് ഗോള്‍ഡ് മോണിറ്ററൈസേഷന്‍. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെ കുമിഞ്ഞു കൂടുന്ന സ്വര്‍ണം സൂക്ഷിയ്ക്കാനൊരു മാര്‍ഗമാണ് ക്ഷേത്രം അധികാരികള്‍ പ്രധാനമായും തേടുന്നത്. ലോകത്ത് തന്നെ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. 2600 കോടി രൂപയാണ് ഈ വര്‍ഷം വരുമാനമായി ക്ഷേത്രത്തിന് ലഭിച്ചത്. 1000 കോടി ഭക്തരുടെ വകയും ലഭിച്ചു. നിക്ഷേപത്തില്‍ നിന്നുള്ളവരുമാനമായി 800 കോടിയും പ്രസാദവും മറ്റ് വരുമാനത്തില്‍ നിന്നും 600 കോടിയും തലമുടിയ ലേലം ചെയ്ത വകയില്‍ മാത്രം 140 കോടിയും ക്ഷേത്രത്തിന് സമാഹരിക്കാനായി. നേരത്തെ മികച്ച പലിശ വാഗ്ദാനം ചെയ്ത പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1,311 കിലോ ഗ്രാം സ്വര്‍ണമാണ് ഏപ്രിലില്‍ തിരുപ്പതി ക്ഷേത്രം നിക്ഷേപിച്ചത്. പ്രതി വര്‍ഷം 1.75 ശതമാനമാണ്‌ പിഎന്‍ബി നല്‍കുന്ന പലിശ. മൂന്ന് വര്‍ഷത്തേക്കാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ പ്രകാരം നിക്ഷേപം നടത്തുക. സ്വര്‍ണമായി തന്നെ നിക്ഷേപം തിരിച്ചെടുക്കാമെന്നതിനാലാണ് ഹ്രസ്വ കാല നിക്ഷേപ പദ്ധതി ക്ഷേത്രം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ സ്വര്‍ണമായി തന്നെ തിരിച്ചെടുക്കാന്‍ അനുവദിക്കുമെങ്കില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഒരുക്കമാണെന്ന് റിസര്‍വ് ബാങ്കിനെ ക്ഷേത്രം അറിയിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)