റിലയന്‍സ് ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു. 365 ദിവസം വാലിഡിറ്റിയില്‍ വോയ്‌സ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 1699 രൂപയുടെ ഓഫറാണിത്.
ഈ ഓഫര്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 30 വരെയാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. മൈജിയോ അക്കൗണ്ടിലെ ഡിജിറ്റല്‍ കൂപ്പണുകളായി 100 ശതമാനം കാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍, പ്രതിദിനം നൂറ് എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 1.5 ജിബി പ്രതിദിന ഡേറ്റ അടിസ്ഥാനത്തില്‍ ആകെ 547 ജിബി ഡേറ്റയും ഈ ഓഫറില്‍ ലഭിക്കും.
നാല് ഡിജിറ്റല്‍ കൂപ്പണുകളായാണ് കാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുക. ഇതില്‍ മൂന്ന് കൂപ്പണുകള്‍ 500 രൂപയുടേതും, ഒന്ന് 200 രൂപയുടേതുമായിരിക്കും. ഈ കൂപ്പണുകള്‍ റീച്ചാര്‍ജ് ചെയ്യാനും റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്‌പ്രെസ് മിനി സ്റ്റോറുകളില്‍ നിന്നും കുറഞ്ഞത് 5000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴും ഉപയോഗിക്കാം.
Discussion about this post