ഹൂസ്റ്റണ്‍: 100 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ ടെക്‌സസിലെ നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ കാന്പസ് ആരംഭിക്കുമെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. 1000 കോടി ഡോളര്‍ മുടക്കി യുഎസിലെ വിവിധ സ്ഥലങ്ങളില്‍ ഡേറ്റ സെന്ററുകളും ആരംഭിക്കും.
അഞ്ചു വര്‍ഷത്തിനകം 20,000 പേര്‍ക്കു തൊഴില്‍ നല്കാന്‍ ലക്ഷ്യമിട്ടാണ് ഇതെല്ലാം. അമേരിക്കന്‍ കമ്പനികള്‍ അമേരിക്കയില്‍ തന്നെ നിക്ഷേപം നടത്തുന്നതിന് ട്രംപ് ഭരണകൂടം കടുത്ത സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്.