‘വൈറലുകള്‍ക്ക്’ നിയന്ത്രണം ; പുത്തന്‍ മാറ്റങ്ങളുമായി ഫേസ്ബുക്ക്

ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു

പുത്തന്‍മാറ്റങ്ങളുമായി ഫേസ്ബുക്ക്. ഇനിമുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുകൊണ്ട് ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുന്ന ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹമുണ്ട്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇത് നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം നിരവധി മാറ്റങ്ങള്‍ക്ക് ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇതിനായി സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കും. അതിനുശേഷം അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.

Exit mobile version