കനത്ത നഷ്ടമുണ്ടാക്കുന്ന നാനോ കാര്‍ നിര്‍മ്മാണത്തെ ന്യായീകരിച്ച് ടാറ്റ മോട്ടോഴ്‌സ്

tata nano car, tata motors,business, autos,syrus mistry
മുംബൈ: കമ്പനിക്ക് നഷ്ടം മാത്രം സമ്മാനിക്കുന്ന ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടുപോകുന്നതിനെ ന്യായീകരിച്ച് ടാറ്റ മോട്ടോഴ്‌സ്. ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ കാറുകളില്‍ ഒന്നായ നാനോ, ടാറ്റ കമ്പനിയ്ക്ക് അന്താരാഷ്ട്രതലത്തില്‍ മികച്ച പേരു ഉണ്ടാക്കി നല്‍കിയെങ്കിലും ഈ കാറിന്റെ ഉല്‍പാദനം വഴി കമ്പനി നഷ്ടമാണ് നേരിടുന്നത്. എന്നാല്‍ എത്രയാണ് നഷ്ടമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടില്ല. നഷ്ടമുണ്ടാകുന്ന നാനോ കാറിന്റെ ഉല്‍പാദനം നിര്‍ത്തിവയ്ക്കണമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കിയ സൈറസ് മിസ്ട്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉല്‍പാദനച്ചെലവ് കാറിന്റെ വിലയേക്കാള്‍ കൂടുതലാണെന്നും, ചില വൈകാരിക കാരണങ്ങളാണ് ഉല്‍പാദനം നിര്‍ത്തിവയ്ക്കാന്‍ ഗ്രൂപ്പ് തയാറാകാത്തതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മിസ്ട്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ടാറ്റ മോട്ടോഴ്‌സ് നാനോ ഉല്‍പാദനത്തെ ന്യായീകരിച്ച് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തു നല്‍കിയത്. നാനോ കാര്‍ എന്ന ആശയം ആഗോളതലത്തില്‍ ശ്രദ്ധനേടിയിരുന്നുവെങ്കിലും നിര്‍മ്മാണ കേന്ദ്രം മാറ്റിയതും, വിലകുറഞ്ഞ കാറെന്ന ധാരണയും, വില്‍പനയേയും, ഉല്‍പാദനത്തേയും ബാധിച്ചതായി കമ്പനി പറഞ്ഞു. നാനോയ്ക്കായുള്ള ഫാക്ടറിയില്‍ മറ്റ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും വാഹന വിപണിയില്‍ കാര്യമായ നേട്ടംകൊയ്യാന്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് കത്തില്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)