വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ‘സൂപ്പര്‍ ഡീലക്സ്’ വിവാദത്തിലേക്ക്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. ചിത്രത്തില്‍ ശില്പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മക്കള്‍ സെല്വന് വിജയ് സേതുപതിയാണ്. ചിത്രത്തിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയായ രേവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘സൂപ്പര്‍ ഡീലക്സ്’ എന്ന ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് രേവതി ആരോപിക്കുന്നത്. മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷക്കിരുത്തുന്നതില് താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.
വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ജനങ്ങള്‍ക്ക് ഒരുപാട് മര്യാദയും സ്നേഹവും ഉണ്ട്. താങ്കള്‍ക്ക് തിരിച്ചും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ കൂടി മാനിക്കണമെന്നും രേവതി പറഞ്ഞു.
ചിത്രത്തില്‍ പറയുന്നത് പോലെ മുംബൈയില്‍ ഏത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്. പിന്നെയൊരു കാര്യം ഉള്ളത് ട്രാന്‍സ്ജെന്‍ഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി താങ്കള്‍ വീട്ടിലേക്ക് കയറി ചെല്ലുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ഒരിക്കലും ഒരു ട്രാന്‍സ്ജെന്‍ഡറിന് അത്ര പെട്ടെന്ന് സാരി ധരിച്ചു വീട്ടിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അതത്ര എളുപ്പമുള്ള കാര്യമല്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ഡിലക്സ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
Discussion about this post