ഞങ്ങള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്ക് കൂടുതലായുള്ളത്? തമിഴ് പെണ്‍കുട്ടികളുടെ അസൂയ മൂത്ത് പ്രതികരണം വൈറല്‍

tamil girls, kerala girls
ജിമിക്കി കമ്മല്‍ ഷെറിലിനു ശേഷം തമിഴ് യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് അഡാര്‍ ലവിലെ പ്രിയ വാര്യര്‍. ഒറ്റ സീനുകൊണ്ട് ലോകമെമ്പാടുമുള്ള ആണുങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. മലയാളി പെണ്‍കുട്ടികള്‍ തമിഴ്നാട് കീഴടക്കുമ്പോള്‍ അസൂയയോടെ നോക്കി കാണുകയാണ് തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍. തമിഴ് യുവാക്കള്‍ മലയാളി പെണ്‍കുട്ടികളുടെ പുറകില്‍ പോകുന്നതും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്തുവന്നാല്‍ ഇവര്‍ക്കെന്താണ് ഇത്ര പ്രത്യേക. പയ്യന്മാര്‍ മൊത്തം അവരുടെ പിന്നാലെയാണ്. ഞങ്ങളും അത് പയറ്റിയാല്‍ ആരും പിന്നാലെ വരുന്നില്ലെന്ന് ഒരു പെണ്‍കുട്ടി നിരാശയോടെ പറഞ്ഞു. പുരികമുയര്‍ത്തിയ പ്രിയയുടെ പിന്നാലെയാണ് എല്ലാവരും. തമിഴ് പയ്യന്മാര്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ വേണമെങ്കില്‍ അവര്‍ അങ്ങോട്ട് പോകട്ടേയെന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. തൊലിനിറം കൂടിയതും മലയാളി പെണ്‍കുട്ടികളുടെ പ്രത്യേകതയാണെന്ന് അവര്‍ പറയുന്നു. ദുല്‍ഖര്‍, നിവിന്‍പോളി എന്നിവരെ പോലെയല്ല ഇവിടത്തെ ആണ്‍കുട്ടികള്‍, എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ വലുതാണെന്നും പെണ്‍കുട്ടികള്‍ വിമര്‍ശിച്ചു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)