എന്തിനാണു ഞങ്ങളെ വളര്‍ത്തിയത്, ഇത്രയും കുഴപ്പമുള്ളവരാണെന്നറിഞ്ഞപ്പോള് എവിടെയങ്കിലും കൊണ്ടുപോയി കളഞ്ഞുകൂടായിരുന്നോ; കളിയാക്കലുകള്‍ സഹിക്കാനാവാതെ ആ ഇരട്ടക്കുട്ടികള്‍ ഒരിക്കല്‍ മാതാപിതാക്കളോട് ചോദിച്ചു, അന്നു പൊട്ടിക്കരഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെ മക്കളെ അവര്‍ ചേര്‍ത്തുപിടിച്ചു
കല്‍പ്പറ്റ: രണ്ട് ഇരട്ടക്കുട്ടികളുടെയും അവര്‍ക്ക് തണലായി നിന്ന മാതാപിതാക്കളുടെയും അതിജീവന കഥയാണിത്. എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത തബ്ഷിറയ്ക്കും തന്‍സീറയ്ക്കും ആത്മധൈര്യം നല്കി ഉപ്പ മജീദും ഉമ്മ റംലയും ...