ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സഹോദരന്റെ പെങ്ങള് ഇനി ജനങ്ങളെ സംരക്ഷിക്കാന്‍ കാക്കിയണിഞ്ഞെത്തും; മധുവിന്റെ സഹോദരി പോലീസ് സേനയുടെ ഭാഗമായി
തൃശ്ശൂര്‍: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കേരളത്തില്‍ നിന്നും ഉയര്‍ന്നു കേട്ട മനസാക്ഷിയെ ഞെട്ടിക്കുന്ന പേരായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് ...