മകന്റെ ചികിത്സയ്ക്കായി കൈയ്യിലുള്ളത് ഒരു സ്വര്‍ണ്ണമോതിരം മാത്രം, പണയം വെക്കാന്‍ ഊരിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണത് ഓടയില്‍, ഹൃദയം പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് തുണയായെത്തി പോലീസുകാരി
ചാവക്കാട്: ഒരു സ്വര്‍ണമോതിരം മാത്രമായിരുന്നു മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ തിരുവത്ര സ്വദേശിനി ഹസീനയുടെ കൈയ്യിലുള്ളത്. അത് പണയം വെച്ച് പണം വാങ്ങാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ അഴുക്കുചാലില്‍ ...