സഹാറാ- ബിര്‍ള കമ്പനികളില്‍ നിന്നും മോഡി കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി: സഹാറ- ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി മോഡി കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഹാജരാക്കിയ രേഖകള്‍ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. സഹാറയില്‍ നിന്നു 40 കോടി രൂപയും ബിര്‍ളയില്‍ നിന്നു 12 കോടി രൂപയും മോഡി കൈപ്പറ്റിയെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോപണം. സഹാറ ഗ്രൂപ്പിന്റെ ഓഫിസില്‍ നടത്തിയ റെയ്ഡിലാണു മോഡിക്കു നല്‍കിയ കോഴയുടെ തെളിവ് ആദായനികുതി വകുപ്പിനു ലഭിച്ചതെന്നും രാഹുല്‍ ആരോപിച്ചിരുന്നു വിഷയത്തില്‍ ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്റെ തീരുമാനം നേരത്തെ പുറത്തുവന്നിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും സഹാറ ഗ്രൂപ്പ് പണം നല്‍കിയതായി തെളിവില്ലെന്നാണ് ഐടി സെറ്റില്‍മെന്റ് കമ്മിഷന്റെ നിഗമനം. സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ല എന്നാണു കമ്മിഷന്‍ കണ്ടെത്തല്‍. ആദായനികുതി റെയ്ഡിനിടയില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണു നേതാക്കള്‍ക്കു പണം നല്‍കിയതായി കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡിയും ഉള്‍പ്പെടുന്നു. ഇതോടൊപ്പം ബിര്‍ള ഗ്രൂപ്പില്‍ നിന്നും മോഡി പണം കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. 14 രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട നൂറോളം നേതാക്കള്‍ക്കു പണം നല്‍കിയതിന്റെ വിവരങ്ങളാണു സഹാറയില്‍ നിന്നു പിടിച്ചെടുത്തത്. എന്നാല്‍ സഹാറ നല്‍കിയ വിശദീകരണം ഇത് ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യോഗസ്ഥനെ കുരുക്കാനായി എഴുതിയുണ്ടാക്കിയ രേഖയാണെന്നായിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)