മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍ മുതല്‍ പുലിമുരുകന്‍ വരെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റായ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്ന ഒരു പ്രധാന രഹസ്യം

prayar gopalakrishnan,sabarimala,pampa river
തെന്നിന്ത്യന്‍ സിനിമയിലെ താരരാജവ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തിനു സമ്മാനിച്ചമനോഹര ചിത്രങ്ങളുടെ ലിസ്റ്റ് വളരെ വലുതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി തുടങ്ങിയ അഭിനയ ജീവിതം സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലും മലയാളത്തിന്റെ 150 കോടി താരമെന്ന പദവിയിലും എത്തിനില്‍ക്കുന്നു. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍ മുതല്‍ 150 കോടി നേടി മുന്നേറുന്ന പുലിമുരുകന്‍ വരെയുള്ള മോഹന്‍ലാലിന്റെതായിമികച്ചവിജയം കണ്ട 35 ഓളം ചിത്രങ്ങളില്‍ ഒരു ഘടകം പൊതുവായി ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റായ 35 ചിത്രങ്ങളില്‍ ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നുണ്ടായിരുന്നു. ഈ സിനിമകളിലെല്ലാം മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് അവസാനിക്കുന്നത് 'എന്‍' എന്ന ഇംഗളീഷ് അക്ഷരത്തിലെ 'ന്‍' എന്ന മലയാളം ചില്ലക്ഷരത്തിലോ ആയിരിക്കും മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപത്രത്തിന്റെ പേരു നരേന്ദ്രന്‍ എന്നായിരുന്നു. രാഗം മൂവിസ് നിര്‍മ്മിച്ച എ വിന്‍സെന്റിന്റെ ചിത്രം ശ്രീ കൃഷ്ണപ്പരുന്ത് എന്ന ചിത്രം മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ഇതില്‍ മോഹന്‍ലാല്‍ കഥാപത്രത്തിന്റെ പേര് കുമാരന്‍ എന്നാണ്. വേണു നാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാമില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്റെ പേര് സഖാവ് നെട്ടുരാന്‍ എന്നായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം കീരിടത്തില്‍ മോഹന്‍ലല്‍ സേതുമാധവന്‍ ആയിരുന്നു. മേജര്‍ രവിയുടെ കീര്‍ത്തിചക്രയില്‍ മോഹന്‍ലാല്‍ മഹാദേവന്‍ ആയിരുന്നു. മൂന്നാംമുറ അലി ഇമ്രാന്‍, കാലാപാനി ഗോവര്‍ദ്ധന്‍, ഇന്ദ്രജാലം കണ്ണന്‍, ഹലോ ശിവരാമന്‍, ഹരികൃഷ്ണന്‍സ് കൃഷ്ണന്‍, ദേവാസുരം നീലകണ്ഠന്‍, രാവണപ്രഭു കാര്‍ത്തികേയന്‍, ബാലേട്ടന്‍ ബാലന്‍, അദൈ്വതം ശിവന്‍, ആറാംതമ്പുരാന്‍ ജഗനാഥന്‍, വെള്ളാനകളുടെ നാട് പവിത്രന്‍, വന്ദനം ഉണ്ണികൃഷ്ണന്‍, വാനപ്രസ്ഥം കുഞ്ഞിക്കുട്ടന്‍, തൂവാനതുമ്പികള്‍ ജയകൃഷ്ണന്‍, താഴ്‌വാരം ബാലന്‍, സമ്മര്‍ ഇന്‍ ബദ്‌ലഹേം നിരഞ്ജന്‍, സ്പിരിറ്റ് രഘുനാഥന്‍, ശിക്കാര്‍ ബലരാമന്‍, മിഥുനം സേതുമാധവന്‍, തേന്‍മാവിന്‍ കൊമ്പത്ത് മാണിക്യന്‍, നരസിംഹം ഇന്ദുചൂഢന്‍, നരന്‍ വേലായുധന്‍, ഗുരു രഘുരാമന്‍, അഹം സിദ്ധാര്‍ത്ഥന്‍, നാടോടി സച്ചിദാനന്തന്‍, മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു മുകുന്ദന്‍, ജില്ല ശിവന്‍, ഒപ്പം ജയരാമന്‍, പുലിമുരുകന്‍ മുരുകന്‍. ഇവയിലെല്ലാം ന്‍ പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ ന്‍ ഇല്ലാത്ത കഥാപാത്രങ്ങളിലും മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റുകള്‍ ഏറെയാണ്. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസും, ചിത്രത്തിലെ വിഷ്ണുവും, ഇരുപതാം നൂറ്റാണ്ടിലെ സാഗറും കിലുക്കത്തിലെ ജോജിയും, സ്ഫടികത്തിലെ ആടുതോമയും, ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയും ഒക്കെ 'ന്‍' ഇല്ലാതെ തന്നെ തകര്‍പ്പന്‍ ഹിറ്റുകളായി മാറിയവയാണ്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)