ഏഴു ദശവര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാം

sharbath gula, india,pakistan,afghanistan,world, afghan refugees
കാലിഫോര്‍ണിയ: കണ്ണുകള്‍ക്ക് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവുമടുത്തു വരുന്ന പ്രതിഭാസമാണിത്. ഏഴു ദശവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനെ ഇത്രയും വലുപ്പത്തില്‍ കാണാനാകുക.സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ഇന്ന് വൈകിട്ട് ഏഴുമുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ആകാശത്ത് ദൃശ്യമാകും.ഭൂമിയുടെ 3,48,400 കിലോമീറ്റര്‍ അകലത്തിലൂടെ കടന്ന് പോകുന്ന മൂണ്‍ സാധാരണയുള്ളതിനേക്കാള്‍ 35,400 കിലോമീറ്റര്‍ അടുത്ത് കാണാന്‍ സാധിക്കും. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം. 1948 ലായിരുന്നു ഇതിനു മുമ്പ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയടുത്തു വന്നത്. ഇനി ഇത്രയുമടുക്കണമെങ്കില്‍ 2034 വരെ കാത്തിരിക്കണം. എങ്കിലും അടുത്ത മാസം പതിമൂന്നിനുള്ള പൂര്‍ണചന്ദ്രനും ഏകദേശം സൂപ്പര്‍മൂണിനു സമാനമായിരിക്കുമെന്നു വാനനിരീക്ഷകര്‍ പറയുന്നു. ഇരുട്ടുള്ള സ്ഥലങ്ങളിലും ഉയര്‍ന്ന മലകളിലും വന്‍ കെട്ടിടങ്ങള്‍ക്കു മുകളിലും കിഴക്കന്‍ തീരത്തെ കടലോരങ്ങളിലും നിന്ന് സന്ധ്യയോടെ കിഴക്കന്‍ ചക്രവാളത്തിലേക്കു നോക്കിയാല്‍ സൂപ്പര്‍മൂണ്‍ കാണാന്‍ സാധിക്കും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി ആകാശത്ത് വലുപ്പമേറിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം. കഴിഞ്ഞ ഒക്ടോബര്‍ 16 ലെ പൂര്‍ണ ചന്ദ്രനും ഏകദേശം സൂപ്പര്‍മൂണിനോട് സാദൃശ്യമുള്ളതായിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)