കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ യുവ ദമ്പതികളെ ഞെട്ടിച്ച് പരിശോധന ഫലം: ഇത്രകാലം ഭാര്യാ ഭര്ത്താക്കന്മാരായി ജീവിച്ചത് ഒരമ്മ പെറ്റ സഹോദരങ്ങള്‍
വാഷിംഗ്ടണ്‍: കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ യുവ ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സത്യം. വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന് ചികിത്സ തേടിയെത്തിയ ദമ്പതികള്‍ ഒടുവില്‍ തിരിച്ചറിഞ്ഞു തങ്ങള്‍ സഹോദരനും സഹോദരിയുമാണെന്ന്. കുട്ടികളുണ്ടാകുന്നതിനുള്ള ഐവിഎഫ് ചികിത്സയുടെ ഭാഗമായി നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ദമ്പതികള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
മിസിസിപ്പിയിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് പേരുടെയും ഡിഎന്‍എ സാമ്പിളിലെ സാമ്യതയില്‍ സംശയം തോന്നിയാണ് ലാബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയത്. ആദ്യം ദമ്പതികള്‍ തമ്മില്‍ ഫസ്റ്റ് കസിന് ബന്ധമാണെന്ന് ലാബ് അധികൃതര്‍ കരുതി. നേരത്തെ അപ്രകാരം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ വയറ്റില്‍ പിറന്ന സഹോദരനും സഹോദരിയുമാണ് ഈ ദമ്പതികളെന്ന് വിശദമായ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.
1984ല്‍ ജനിച്ച ഇരുവരും ഇരട്ട സഹോദരങ്ങളായിരുന്നു. മതാപിതാക്കള്‍ മരിച്ചതിന് ഷേം ഇരുവരെയും ഓരോ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോളജ് പഠനകാലത്ത് കണ്ടുമുട്ടിയ സഹോദരനും സഹോദരിയും പ്രണയത്തിലായി. ബന്ധമൊന്നും അറിയാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികളുടെ മുഖഛായയിലെ സാമ്യത്തെക്കുറിച്ച് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്.
തങ്ങള്‍ ഒരു വയറ്റില്‍ പിറന്ന സഹോദരങ്ങളാണെന്ന സത്യം അംഗീകരിക്കാന്‍ ഇരുവര്‍ക്കും ആദ്യം വൈമനസ്യം തോന്നി. ഡോക്ടര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ഇവരുടെ പ്രതികരണം. ഡോക്ടര്‍ തമാശ പറയുകയാണെന്നാണ് കരുതിയത്. ഒടുവില്‍ വിഷമത്തോടെയാണെങ്കില് അവര്‍ ആ സത്യം തിരിച്ചറിഞ്ഞു.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)