ലീഡ്സ്: ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്ക് ആവേശ ജയം. 20 റണ്‍സിനാണ് ലങ്ക ആതിഥേയരെ പരാജയപ്പെടുത്തിയത്. 4 വിക്കറ്റെടുത്ത ലസിത് മലിംഗയും മൂന്ന് വിക്കറ്റിട്ട ധനഞ്ജയ ഡിസില്‍വയുമാണ് ലങ്കയ്ക്കു വേണ്ടി തിളങ്ങിയത്. മലിംഗയാണ് മാന്‍ ഓഫ് ദി മാച്ച്.
82 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സ് പൊരുതിയെങ്കിലും 212 റണ്‍സിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്താവുകയായിരുന്നു. ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍.
തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന് ജോണി ബാരിസ്റ്റോയെ നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ബാരിസ്റ്റോയെ മലിംഗ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 7ആം 14 റണ്‍സെടുത്ത ജോ വിന്‍സിനെ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് ഓവറില്‍ മലിംഗ തന്നെ വീണ്ടും ഇംഗ്ലണ്ടിനു പ്രഹരമേല്പിച്ചു. 26 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി.
പിന്നീട് ഓയിന്‍ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടുകെട്ടുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 47 റണ്‍സ് നീണ്ട കൂട്ടുകെട്ട് 19ആം ഓവറില്‍ ഇസിരു ഉദാന പൊളിച്ചു. 21 റണ്‍സെടുത്ത മോര്‍ഗനെ സ്വന്തം ബൗളിംഗില്‍ ഉദാന ജ്ജ്വലമായി പിടികൂടുകയായിരുന്നു. പിന്നീട് ജോ റൂട്ടും ബെന്‍ സ്റ്റോക്സും ക്രീസില്‍ ഒത്തു ചേര്‍ന്നു. ബുദ്ധിപരമായി ബാറ്റ് ചെയ്ത ഇരുവരും ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്നും മെല്ലെ കരകയറ്റി.
54 റണ്‍സ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് 31ആം ഓവറില്‍ മലിംഗ തന്നെ പൊളിച്ചു. 57 റണ്‍സെടുത്ത റൂട്ടിനെ കുശാല്‍ പെരേരയുടെ കൈകളിലെത്തിച്ച മലിംഗ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. തൊട്ടു പിന്നാലെ ജോസ് ബട്ലറെയും പുറത്താക്കിയ മലിംഗ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിസന്ധിയിലാക്കി. 10 റണ്‍സെടുത്ത ബട്ലര് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
39ആം ഓവറില്‍ മൊയീന്‍ അലിയും പുറത്തായതോടെ ഇംഗ്ലണ്ട് വിറച്ചു. 16 റണ്‍സെടുത്ത മൊയീന്‍ അലി ധനഞ്ജയ ഡിസില്‍വയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ഉദാനയുടെ കൈകളില്‍ അവസാനിച്ചു. തൊട്ടു പിന്നാലെ ക്രിസ് വോക്സ് (2), ആദില്‍ റഷീദ് (1) എന്നിവരെ 41ആം ഓവറില്‍ പുറത്താക്കിയ ഡിസില്‍വ ഇംഗ്ലണ്ടിനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു. രണ്ടു പേരെയും വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര കയ്യിലൊതുക്കുകയായിരുന്നു.
ഇസിരു ഉദാന എറിഞ്ഞ 44ആം ഓവറില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ജോഫ്ര ആര്‍ച്ചര്‍ (3) തിസാര പെരേരയുടെ കൈകളില്‍ അവസാനിച്ചതോടെ മത്സരം ആവേശകരമായി. മലിംഗ എറിഞ്ഞ 45ആം ഓവറിലെ അഞ്ചാം പന്തില്‍ ബെന്‍ സ്റ്റോക്സിനെ നിലത്തിട്ട ജീവന് ഇംഗ്ലണ്ടിന് ആയുസ് നീട്ടി നല്കി.
ഇസിരു ഉദാന എറിഞ്ഞ 46ആം ഓവറില്‍ സ്റ്റോക്സിന്റെ രണ്ട് കൂറ്റന്‍ സിക്സറുകള്‍ ഉള്‍പ്പെടെ 15 റണ്‍സെടുത്ത ഇംഗ്ലണ്ട് മത്സരം വീണ്ടും ആവേശകരമാക്കി. നുവാന്‍ പ്രദീപ് എറിഞ്ഞ 47ആം ഓവറിലും മികച്ച ഷോട്ടുകളുതിര്‍ത്ത സ്റ്റോക്സിന്റെ മികവില്‍ ആദ്യ അഞ്ചു പന്തുകളില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 9 റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ മാര്‍ക്ക് വുഡിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേരയുടെ കൈകളിലെത്തിച്ച നുവാന്‍ പ്രദീപ് ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം സമ്മാനിക്കുകയായിരുന്നു.
Discussion about this post