ലണ്ടന്‍: ലോകകപ്പ് ഏറ്റുമുട്ടല്‍ ചരിത്രത്തില്‍ പാകിസ്താനെതിരെ ആധികാരിക വിജയമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇതുവരേയും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ആറുതവണ മുഖാമുഖം വന്നപ്പോഴെല്ലാം വിജയം ഇന്ത്യ ഇങ്ങെടുത്തു. എന്നാല്‍ ഏകദിന ചരിത്രം പാകിസ്താനൊപ്പമാണ്, കൂടുതല്‍ വിജയം പാകിസ്താനോടൊപ്പവുമാണ്. ചരിത്രം ഇങ്ങനൊക്കെ ആണെങ്കിലും പ്രവചനാതീതമായിരിക്കും ഫലം ചിരവൈരികള്‍ ഏറ്റുമുട്ടുമ്പോള്‍. മിനിറ്റുകള്‍ക്ക് ഉള്ളില്‍ ടിക്കറ്റ് വിറ്റുതീര്‍ന്ന ഓള്‍ഡ് ട്രഫോഡിലെ ഇന്ത്യാ-പാക് പോരാട്ടം ഇന്നു നടക്കുമ്പോള്‍ ആരാധകരും ഏറെ ആവേശത്തിലാണ്.
ഇത്തവണ ലോകകപ്പില്‍ വേണ്ടവിധം ശോഭിക്കാന്‍ പാകിസ്താനായിട്ടില്ല. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാകിസ്താന് സ്വന്തമായിട്ടുള്ളത്. എന്നാല്‍ എതിരാളികള്‍ ഇന്ത്യയാകുമ്പോള്‍ കളി മാറുമെന്ന പ്രതീക്ഷയിലാണ് സര്‍ഫറാസും സംഘവും. ലോകകപ്പില്‍ അഞ്ചാമത്തെ മത്സരത്തിനിറങ്ങുന്ന പാക്പട ലോകകപ്പ് സാഹചര്യത്തോട് ഇണങ്ങിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ 2 മത്സരവിജയവും ഉപേക്ഷിച്ച ഒരു കളിയുടെ ഭാരവുമായാണ് ഇന്ത്യ പാകിസ്താനെ എതിരിടാനെത്തുന്നത്.
പാകിസ്താന്റെ ബാറ്റിങ് പ്രതീക്ഷകള്‍ ഇമാം ഉള് ഹഖ്, ഫഖര്‍ സമാന്, ബാബര്‍ അസം എന്നീ ത്രിമൂര്ത്തികളിലാണ്. ഒപ്പം വിക്കറ്റ് വീഴത്താന്‍ മുഹമ്മദ് അമീറും വഹാബ് റിയാസും. ഷദബ് ഖാന് കൂടി ഫോമായാല്‍ പാക് ബൗളിങിന് മൂര്‍ച്ചയേറും. എങ്കിലും ഇന്ത്യന്‍ ബൗളിങിനോട് എതിരിടാന്‍ ഈ പ്രകടനം മതിയാകാതെ വരും. ഓള് റൗണ്ടര്‍മാരില്‍ മുഹമ്മദ് ഹഫീസും മികച്ചഫോമിലുണ്ട്. ഈ മത്സരത്തില്‍ തിളങ്ങാമെന്ന പ്രതീക്ഷയില്‍ ഷോയബ് മാലികും ഇന്നിറങ്ങും. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തടുക്കി സെഞ്ച്വറിയടിച്ച ഫഖര്‍ സമാന് ലോകകപ്പില്‍ അത്ര മികവിലല്ല. ചോരുന്ന കൈകളാണ് പാകിസ്താന്റെ മറ്റൊരു തലവേദന. മികച്ച ഫീല്‍ഡിങ് പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരങ്ങള്‍ക്കായിട്ടില്ല. സ്ഥിരതയില്ലാത്ത താരങ്ങളുടെ പ്രകടനം മറ്റൊരു തലവേദനയാണ് പാകിസ്താന്.
എന്നാല്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങുന്ന ഒരുപറ്റം താരങ്ങളുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. ഓപ്പണര്‍ ധവാന്റെ പരിക്ക് ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും മികച്ച ആദ്യ ഇലവനെ കളത്തിലിറക്കി വിടവ് നികത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിങ് നിരയും ഫീല്‍ഡിങിലും ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പില്‍ മികവിനൊത്ത് ഉയര്‍ന്നിട്ടുമുണ്ട്. മത്സരങ്ങളിലെല്ലാം സെഞ്ച്വറി പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിട്ടുണ്ട്. അതേസമയം, മഴ ഭീഷണിയുടെ നിഴലിലാണ് മത്സരം. ക്ലാസിക് മത്സരത്തില്‍ മഴ കളിക്കുമോ എന്ന് കണ്ട് അറിയേണ്ടതുണ്ട്. ആദ്യ ഇന്നിങ്സിനു ശേഷം മഴ കളിക്കുമെന്നാണ് സൂചനകള്‍.
ഇതുവരെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍:
ലോകകപ്പിലെ ആദ്യ ഇന്ത്യ പാക് പോരാട്ടം 1992 മാര്‍ച്ച് 4 സിഡ്നിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍-
യുവതാരം സച്ചിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ-216
ഇന്ത്യക്ക് 43 റണ്‍സ് ജയം
ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മോറെയെ കളിയാക്കിക്കൊണ്ടുള്ള പാകിസ്താന്റെ മിയാന്‍ ദാദിന്റെ തവളച്ചാട്ടം മത്സരത്തെ ശ്രദ്ധേയമാക്കി.
1996 മാര്‍ച്ച് 9 ബംഗളൂരു-ക്വാര്‍ട്ടര്‍ ഫൈനല്‍
സിദ്ധുവിന്റെ 93 ഉം ജഡേജയുടെ 25 പന്തിലെ 45 ഉം ചേര്‍ന്നപ്പോള്‍ ഇന്ത്യ 8ന് 287
ജയം 39 റണ്‍സിന്
ബൗണ്ടറി നേടിയ ശേഷം കളിയാക്കിയ പാക് ഓപ്പണര്‍ അമീര്‍ സൊഹെയ്ലിനെ തൊട്ടടുത്ത പന്തില്‍ മടക്കി അയച്ച് വെങ്കിടേഷ് പ്രസാദിന്റെ മധുരപ്രതികാരം.
1999 ജൂണ്‍ 8 മാഞ്ചസ്റ്റര്‍-സൂപ്പര്‍ സിക്സ് പോരാട്ടം
ഇന്ത്യ 6 വിക്കറ്റിന് 227
അഞ്ച് വിക്കറ്റുമായി വെങ്കിടേഷ് പ്രസാദ്
ഇന്ത്യയുടെ ജയം 47 റണ്‍സിന്
കാര്‍ഗില്‍ യുദ്ധത്തിനിടെയുള്ള ലോകകപ്പ് വിജയം ഇന്ത്യന്‍ ജനതയെ തന്നെ ത്രസിപ്പിച്ചു.
2003 മാര്‍ച്ച് 1 സെഞ്ചൂറിയന്‍-ഗ്രൂപ്പ് ഘട്ടം
സായിദ് അന്‍വറിന്റെ സെഞ്ച്വറിക്കരുത്തില്‍ പാകിസ്താന് 6 വിക്കറ്റിന് 273
മറുപടിയില്‍ സച്ചിന്റെ ലോകകപ്പിലെ കരിയര്‍ ബെസ്റ്റ് പ്രകടനം 75 പന്തില്‍ 98
26 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
അതുവരെ ഭയന്ന അക്തറിന്റെ ബൗണ്‍സര്‍ സച്ചിന് അതിര്‍ത്തി കടത്തിയതോടെ മത്സരത്തിലുടനീളം പാകിസ്താന് മേല്‍ ഇന്ത്യയ്ക്ക് മാനസികാധിപത്യം
2011 മാര്‍ച്ച് 30 മൊഹാലി-നിര്‍ണായകമായ സെമി ഫൈനല്‍
സച്ചിന്റെ അര്‍ധസെഞ്ച്വറിയിലൂടെ ഇന്ത്യ 9 വിക്കറ്റിന് 260
അഞ്ചാമങ്കത്തിലെ ജയം 29 റണ്‍സിന്
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ സാക്ഷിയാക്കി ഫൈനലിലേക്ക് ഇന്ത്യ മാര്‍ച്ച് ചെയ്തു
2015 ഫെബ്രുവരി 15 അഡ്ലെയ്ഡ്-ഗ്രൂപ്പ് ഘട്ടം
വിരാട് കോഹ്ലിയുടെ സെഞ്ച്വറി. ഇന്ത്യ 7 വിക്കറ്റിന് 300
ഇന്ത്യന്‍ ജയം 76 റണ്‍സിന്
ലോകകപ്പില്‍ ആദ്യമായി പാകിസ്താനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറി വിരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്നും.
Discussion about this post