ന്യൂഡല്‍ഹി: ധോണിയ്ക്ക് സൈനിക ചിഹ്നമുള്ള ഗ്ലൗസ് ഉപയോഗിക്കാനാവില്ല. ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. സൈനിക ചിഹ്നമായ ബലിദാന്‍ ബാഡ്ജ് ധോണി ഗ്ലൗസില്‍ ഉപയോഗിച്ചിരുന്നു.
സൈനിക ചിഹ്നം അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുന്നയിച്ച് ഭരണസമിതി തലവന്‍ വിനോദ് റായ് ഐസിസിക്ക് കത്ത് നല്കി. ബലിദാന്‍ ബലിദാന്‍ ചിഹ്നം മാറ്റണമെന്ന ഐസിസി ആവശ്യത്തിനെതിരെ ഇന്ത്യന്‍ ആരാധകരന് രംഗത്തെത്തിയതോടെ കായികമന്ത്രാലയവും ധോണിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ധോണി ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്റിന്റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിറങ്ങിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരാധകര്‍ ധോണിയ്ക്ക് സൈനികരോടുള്ള ബഹുമാനമാണിതെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ വിഷയം ചര്‍ച്ചയായതിനു പിന്നാലെയാണ് ഐസിസി വിഷയത്തില്‍ ഇടപെട്ടത്.
ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ബിസിസിഐയെയാണ് ഐസിസി അറിയിച്ചത്. ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post