സല ഇനി ഓര്‍മ്മ; വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

പാരിസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പോലീസാണ് സ്ഥിരീകരിച്ചത്.

ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.

രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പോലീസ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് തന്നെ മൃതശരീരം സലയുടേതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംഭവത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് മീന്‍സ് വിമര്‍ശിച്ചു.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version