സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: സ്വകര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശമുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെയും പരിപാടി അവതാരകനായ കരണ്‍ ജോഹറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെ ആയിരുന്നു സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇരുവരും ഉയര്‍ത്തിയത്. ജോധ്പുര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇരു താരങ്ങള്‍ക്കുമെതിരായ സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പരിപാടി അവതരിപ്പിച്ച സംവിധായകന്‍ കരണ്‍ ജോഹറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version