മാഡ്രിഡ്: ആദ്യ ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ട നാള്‍ മുതല്‍ കൂടെയുള്ള സഖിയെ ഇനി ജീവിതത്തിലേക്ക് കൂട്ടാന്‍ ഒരുങ്ങുകയാണ് ടെന്നീസ് താരം റാഫേല്‍ നദാല്‍. താരം ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത് 2005-ലാണ്. അക്കാലം തൊട്ടേ നദാലിന്റെ പ്രണയമായി മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോയും കൂടെയുണ്ട്. ഒടുവില്‍ നീണ്ട 14 വര്‍ഷത്തെ പ്രണയത്തിനുശേഷം മരിയയുമായുള്ള വിവാഹം പ്രഖ്യാപിച്ചിരിക്കുകയാണ് സ്പാനിഷ് ടെന്നീസ് താരം നദാല്‍. സെസ്‌ക എന്നു വിളിപ്പേരുള്ള മരിയ ഫ്രാന്‍സിസ്‌ക നദാലിന്റെ നാട്ടുകാരിയാണ്. കുട്ടിക്കാലം തൊട്ടേ അടുത്തറിയാം.
2005 മുതല്‍ പ്രണയത്തിലാണെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വ്വം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ മരിയ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോട് തോറ്റ 32-കാരനായ നദാല്‍, വിവാഹിതനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത കഴിഞ്ഞദിവസം ആരാധകരെ അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല.
ബാങ്കിങ് രംഗത്ത് ജോലിചെയ്തിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
Discussion about this post