രാഹുലിനും പാണ്ഡ്യക്കുമെതിരെ ആഞ്ഞടിച്ച് സൗരവ് ഗാംഗുലി..! നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞ് ടീമിലെ മറ്റു കളിക്കാരെ കൂടി പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരാക്കി

മുംബൈ: വിവാദ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. ഇരു താരങ്ങളും സ്വകാര്യ ചാനലിലെ ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദത്തിലാക്കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ഗാംഗുലിയുടെ പ്രതികരണം.

ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഗൗരവമേറിയതാണ്. തീര്‍ച്ചയായും താരങ്ങള്‍ക്കെതിരെ ബിസിസിഐ കര്‍ശന നടപടി എടുക്കണമെന്നും ഗാംഗുലി പറഞ്ഞു. പൊതുവില്‍ മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റ്. എന്നാല്‍ ഇപ്പോള്‍ വരുന്ന താരങ്ങള്‍ ആ മാന്യത കാണിക്കുന്നില്ല. എന്നാല്‍ സ്വന്തം ജീവിതത്തിലെ ഇത്തരം രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ മുന്നില്‍ നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞ് ടീമിലെ മറ്റു കളിക്കാരെ കൂടി മോശക്കാരാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ പരിഹസ്യരാക്കുകയും ചെയ്ത അവസ്ഥ ഉണ്ടാക്കിയെന്നും, താനാണ് ക്യാപ്റ്റനെങ്കില്‍ പിന്നെ ഇവര്‍ ഇന്ത്യന്‍ ടീമിന്റെ പടി പോലും ചവിട്ടില്ലെന്നുമായിരുന്നു ഗാംഗിലിയുടെ പ്രതികരണം.

അതേസമയം നടപടി നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എിവര്‍ക്ക് പകരക്കാരായി ടീമിലേക്ക് യുവതാരങ്ങളെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനേയും ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനേയും ബിസിസിഐ ഉള്‍പ്പെടുത്തി.

Exit mobile version