ലോകകപ്പ് വേദികളില്‍ മദ്യവില്‍പനയുണ്ടാകില്ല: ഫിഫ

ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഖത്തര്‍ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളില്‍ മദ്യവില്‍പനയുണ്ടാകില്ലെന്ന് ഫിഫ വ്യക്തമാക്കി. വില്‍പനയ്ക്ക് ലൈസന്‍സുള്ള ഇടങ്ങളിലും ഫാന്‍ ഫെസ്റ്റിവലിലും മാത്രമാകും മദ്യം ലഭിക്കുക. ഖത്തര്‍ അധികാരികളും ഫിഫയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

ഈ നൂറ്റാണ്ടിലെ ആറാം ലോകകപ്പിന് ഖത്തര്‍ ഇക്വഡോര്‍ മല്‍സരത്തോടെ 20ന് കിക്കോഫ്. ഡിസംബര്‍ 18ന് ഇന്ത്യന്‍ സമയം 8.30ന് ലുസെയ്ന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 12 വര്‍ഷം മുമ്പ് ഖത്തര്‍ തുടങ്ങിയ തയ്യാറെടുപ്പാണ് ലോകം കാണാനിരിക്കുന്നത്.

ശൈത്യകാലത്തുനടക്കുന്ന ആദ്യ ലോകകപ്പ്, വനിത റഫറിമാര്‍, ഓഫ്‌സൈഡ് കണ്ടെത്തുന്ന സാങ്കേതിക വിദ്യയോടുകൂടി അല്‍ റിഹ്‌ല പന്ത് എന്നിങ്ങനെ പുതുമകളേറെ ഉണ്ട് ഇത്തവണത്തെ ലോകകപ്പിന്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകപ്പ് നേടുന്നത് കണ്ടത് രണ്ടുപതിറ്റാണ്ട് മുമ്പാണ്.

ഇക്കുറി ഒന്നാം റാങ്കുകാരായി ബ്രസീലും അപരാജിത കുതിപ്പുനടത്തി അര്‍ജന്റീനയും എത്തുന്നു. കിലിയന്‍ എംബാപ്പയുെട ഫ്രാന്‍സ്, ഹാരി കെയിനിന്റെ ഇംഗ്ലണ്ട്, ക്രിസ്റ്റ്യാനൊയുടെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് ഒരു ബ്ലോക്ബസ്റ്ററിന് വേണ്ടതെല്ലാം റെഡിയായിട്ടുണ്ട് ഖത്തറില്‍.

Exit mobile version