താരങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞു കാര്യങ്ങള്‍ പോലും അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്പര്യമാണ്. സാനിയ മിര്‍സയ്ക്ക് അടുത്തിടെ ഒരു കുഞ്ഞുണ്ടായി. കുഞ്ഞുവാവയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുമ്പ് കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടെങ്കിലും മുഖം കാണിച്ചിരുന്നില്ല.
Never thought I’d find leaving home so difficult .. After a hard day at work and away from Izhaan .. this is all I want to come back to ❤️ #Allhamdulillah pic.twitter.com/skiPEhD5Hg
— Sania Mirza (@MirzaSania) December 18, 2018
അതിനിടയില്‍ മുംബൈ എയര്‍പ്പോര്‍ട്ടില്‍ കുഞ്ഞിനെ മാറോടണച്ചുളള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കമ്പിളി വസ്ത്രി ധരിച്ച് നെഞ്ചോട് ചേര്‍ത്തായിരുന്നു ചിത്രം. അതിലും മുഖം വ്യക്തമല്ല.
Getting there ..
slowly but surely 💪🏽🤰🏽➡️🏃🏾♀️🙃 pic.twitter.com/nFmCDmS8WS— Sania Mirza (@MirzaSania) December 17, 2018
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് സാനിയയുടെ ഹൃദയസ്പര്‍ശിയായ ട്വിറ്റര്‍ പോസ്റ്റാണ്. ‘വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇത്രയധികം വേദനാജനകമായി തോന്നിയിട്ടില്ല, ഇസ്ഹാന്റെ വരവോടെ ഒരു നിമിഷം പോലും വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് ഏറെ വേദനാജനകമാണെന്ന്’ സാനിയ കുറിച്ചു. വൈകാതെ തിരിച്ചുവരുമെന്ന് മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്.
Discussion about this post