ടോക്യോ: ഇന്ത്യയുടെ ഒളിംപിക്സിലെ ഉറച്ചമെഡൽ പ്രതീക്ഷയായ മേരി കോം പ്രതീക്ഷകൾക്ക് മങ്ങലേൽക്കാത്ത പ്രകടനവുമായി മുന്നോട്ട്. ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്സിങ്ങിൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. 41 എന്ന സ്കോറിനാണ് മേരി കോമിന്റെ വിജയം.
നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്സിൽ സ്വർണമാണ് ലക്ഷ്യം വെയ്ക്കുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.
Discussion about this post