മുംബൈ: താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു സുനില്‍ ഗവാസ്കര്‍. അതിനുള്ള കാരണവും ഗവാസ്കര്‍ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോഴും കളിയെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കാറില്ല. ഓരോ പന്തും നിരീക്ഷിക്കാന്‍ എനിക്കായിട്ടില്ല. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ ഓരോ പന്തും നിങ്ങള്‍ നിരീക്ഷിക്കണം,’ സുനില്‍ഗവാസ്കര്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീമിലെ കളിക്കാരുമായി അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായുള്ള ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.
Discussion about this post