ലണ്ടന്‍: ലിവര്‍പൂളിന്റെ തകര്‍പ്പന്‍ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുന്നേറ്റതാരം മുഹമ്മദ് സലായുടെ ഹാട്രിക് മികവായിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ തകര്‍ത്തത്. ഇതിനിടെ, മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് തോല്‍ക്കുകയും ചെയ്തതോടെ ലീഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍.
മത്സരത്തിലെ ഹാട്രിക് നേട്ടം മുഹമ്മദ് സലായെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കി. എന്നാല്‍ പുരസ്കാരം സ്വീകരിക്കാന്‍ സലാ തയ്യാറായില്ല.
പകരം സഹതാരം ജെയിംസ് മില്നറിനാണ് പുരസ്കാരം സലാ മല്‍കിയത്. പൂളിനായി ഇന്നലെ 500 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സമ്മാനമായാണ് തനിക്ക് ലഭിച്ച മികച്ച താരത്തിനുള്ള പുരസ്കാരം സലാ മില്‍നറിന് നല്‍കിയത്.
ഈ അവാര്‍ഡ് ഞാന്‍ സ്വീകരിക്കുന്നില്ല. ഇന്ന് ഈ പുരസ്കാരത്തിന് എന്തുകൊണ്ടും അര്‍ഹന്‍ മില്‍നറാണ്. ഇതുപോലെ ഇനിയും കളിക്കാനാകും എന്നാണ് എന്റെ പ്രതീക്ഷ. പക്ഷെ ഇന്നത്തെ ദിവസം മില്നറിനാണ്.സലാ പറഞ്ഞു. ഈ വാക്കുകളിലൂടെ ആരാധകരുടെ പ്രയപ്െട്ട സലാ ഒരിക്കല്‍ കൂടി ഹൃദയം കവര്‍ന്നിരിക്കുകയാണ്.
Hat-trick hero @MoSalah refuses to take his Man of the Match award and hands it over to @JamesMilner on his 500th Premier League appearance. 👏👏👏
📺 Watch the reaction to #AFCB 0-4 #LFC on Sky Sports Premier League or follow here: https://t.co/gCPPirCr0K pic.twitter.com/l7kmzOeuVt
— Sky Sports Premier League (@SkySportsPL) December 8, 2018
Discussion about this post