ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം എഡിഷന് മത്സരങ്ങളുടെ ക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഗോവ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. അതേസമയം 2020-21 എഡിഷന് ഐഎസ്എല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ മാത്രമാകും മത്സരങ്ങളുണ്ടാവുക. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫതോര്‍ഡ്, ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. നവംബര്‍ 29ന് ചെന്നൈയിന് എഫ്സി കേരള ബ്ലാസ്റ്റേഴ്സ് മത്സരം നടക്കും. ഡിസംബര്‍ ആറിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എഫ്സി ഗോവയുമായി ഏറ്റുമുട്ടും. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടം നടക്കും.
11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്. നിലവില്‍ ടീമുകള്‍ ഗോവയില്‍ എത്തിയിട്ടുണ്ട്.
Discussion about this post