മഞ്ഞപ്പടയെ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; പൂനെയോട് തോല്‍വി

കൊച്ചി: ഐഎസ്എലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന കളിയില്‍ പൂനെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 20ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞോയാണ് പൂനെയ്ക്കായി ഗോള്‍നേടിയത്.

ഇയാന്‍ഹ്യും നല്‍കിയ പാസ്സ് സ്വീകരിച്ച പൂനെയുടെ മലയാളി താരം ആഷിഖ് കരുണിയന്‍ നല്‍കിയ പാസ്സ് സ്വീകരിച്ച മാര്‍സെലിഞൊയുടെ ഷോട്ട് അനസിന്റെ കാലില്‍ തട്ടി ബ്‌ളാസ്‌റ്റേഴ്‌സ് വലയില്‍ പതിക്കുകയായിരുന്നു. ഗോളിന് മുമ്പും ശേഷവും രണ്ട് ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫിനിഷ് ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

ഇതുവരെ ഇരുടീമുകളും ഒമ്പതു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചു പ്രാവശ്യം ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ഒരു തവണയേ പുണെ ജയിച്ചിട്ടുള്ളൂ. കൊച്ചി സ്‌റ്റേഡിയത്തില്‍ ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണയും ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം

Exit mobile version