പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കി ധോണി, ആഘോഷരാവില്‍ നൃത്തച്ചുവടുകളുമായി സുഹൃത്തുക്കള്‍ ; വൈറലായി ചിത്രങ്ങളും വീഡിയോയും

2010ലായിരുന്നു ധോണിയുടെയും സാക്ഷിയുടയും വിവാഹം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാളായിരുന്നു നവംബര്‍ 19 ന്. പ്രിയതമയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ധോണിയും കൂട്ടുകാരും.മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് നടന്ന ആഘോഷപരിപാടികളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സോഫി ചൗധരി, രാഹുല്‍ വൈദ്യ തുടങ്ങിയവരും പങ്കാളികളായി.

നൃത്തച്ചുവടുകളുമായി ആഘോഷരാവ് മനോഹരമാക്കിയിരിക്കുകയാണ് ഇവര്‍. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2010ലായിരുന്നു ധോണിയുടെയും സാക്ഷിയുടയും വിവാഹം.

Exit mobile version