ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ കേരളാ ബ്ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 34ാം മിനിറ്റില്‍ മലയാളി താരം കെപി രാഹുലാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത്. സഹല്‍ അബ്ദുല്‍ സമദിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍.
ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്. പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ സഹല്‍ കോരിയിട്ടുകൊടുത്ത പന്ത് അഡ്വാന്‍സ് ചെയ്ത ഗോളിയെ തോല്പിച്ച് വലയിലാക്കുകയായിരുന്നു രാഹുല്‍.
കൊല്‍ക്കത്തയ്ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്. ലീഗില്‍ മൂന്ന് പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം.
Discussion about this post