ഇതാണ് യഥാര്‍ത്ഥ ഹീറോ..!! പരുക്കേറ്റ ജൂനിയറെ ചുമലിലേറ്റി സൈനികന്റെ ഓട്ടം

s durga
ന്യുഡല്‍ഹി: ശാരീരികമായി മാത്രമല്ല, വൈകാരിക തലത്തിലും സൈനികര്‍ കാമ്പുള്ളവരാണെന്ന് തെളിയിക്കുന്ന സംഭവമാണ് പൂണെ നാഷ്ണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഓട്ടമത്സരത്തില്‍ അരങ്ങേറിയത്. കേഡറ്റുകളുടെ ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റ സൈനികനെ അരകിലോമീറ്ററോളം ചുമലിലേറ്റി സഹസൈനികന്‍ ഫിനിഷ് ചെയ്തു. ഇക്കോ സ്ക്വാഡ്രനിലെ സൈനികനായ ചിരാഗ് അറോറയാണ് മത്സരത്തിനിടെ പരുക്കേറ്റ ജൂനിയറായ സഹസൈനികന്‍ ദേവേഷ് ജോഷിയെ ചുമലിലേറ്റി 2.5 കിലോമീറ്റര്‍ ഓടിയത്. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ സ്‌ക്വാഡ്രണ്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലായിരുന്നു സംഭവം. 55 മിനിറ്റു കൊണ്ട് ചിരാഗ് മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു. ഹാഫ് ടൈമോ, ടൈം ഔട്ടോ ഇല്ലാത്ത മത്സരത്തില്‍ പകരക്കാരെ വയ്ക്കാനും അനുവാദമില്ല. ആദ്യ വര്‍ഷ കേഡറ്റുകള്‍ ഒഴികെ എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണം. മത്സരത്തില്‍ ജയിക്കുന്നയാളുടെ സ്‌ക്വാഡ്രന് നിശ്ചിത പോയിന്റ് ലഭിക്കും. തന്റെ സഹസൈനികന്‍ വീണു പോയതുകൊണ്ട് തങ്ങളുടെ സ്‌ക്വാഡ്രിന് ലഭിക്കേണ്ട പോയിന്റുകള്‍ നഷ്ടമാകരുതെന്ന് ചിരാഗിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദേവേഷ് ജോഷിയെ ചുമലിലേറ്റി അദ്ദേഹം മത്സരം ഫിനിഷ് ചെയ്തു. ക്രോസ് കണ്‍ട്രിയില്‍ വര്‍ഷങ്ങളായി വിജയിക്കുന്നത് ഇക്കോ സ്‌ക്വാഡ്രനാണ്. ആ റെക്കോര്‍ഡ് തകരാതെ കാക്കാനും കൂടിയായിരുന്നു ചിരാഗിന്റെ ഉജ്ജ്വല പ്രകടനം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)