നിന്റെ അമ്മയ്ക്ക് ഉള്ളതേ അവിടെയും ഉള്ളൂ; അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്ത്രീയുടെ നഗ്‌നത കാണാന്‍ ശ്രമിച്ച തന്നെ അമ്മ കൈയ്യോടെ പിടികൂടിയ സംഭവം വിശദീകരിച്ച് യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചയാകുന്നു

prayar gopalakrishnan,sabarimala,pampa river
കൊച്ചി: അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്രതീയുടെ നഗ്നത കാണാനായി എഫ്ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ അമ്മ കൈയ്യൊടെ പിടികൂടിയ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊ വൈറലാകുന്നു. സ്ത്രീ പീഡകരായ കുറ്റവാളികളെ ജയിലിലടയ്ക്കണം, തൂക്കിക്കൊല്ലണം തുടങ്ങിയ ആവശ്യങ്ങളാണ് പലപ്പോളും പീഡനവാര്‍ത്തകളെ തുടര്‍ന്ന് ഉയരുന്നത്. എന്നാല്‍ അഭിപ്രായങ്ങളും ആവശ്യങ്ങളും ഉയരുന്നതില്‍ തെറ്റില്ല, പക്ഷേ അതിന് മുന്‍പ് സ്വയം ഒന്നു വിലയിരുത്തുകയും മാറ്റത്തിന് തുടക്കമിടേണ്ട ഇടം സ്വന്തം കുടുംബത്തിലാണെന്നും പറയുകയാണ് അങ്കമാലി കറുകുറ്റി സ്വദേശിയും കുഴിച്ചുമൂടപ്പെട്ട ചിന്തകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസഫ് അന്നംകുട്ടി ജോസ്. 'ഐ ആം ദ ചേഞ്ച്' എന്ന വീഡിയോയിലൂടെയാണ് ജോസഫ് തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്. അഞ്ചാം ക്ലാസില്‍ സ്ത്രീയുടെ നഗ്‌നത കാണാന്‍ ശ്രമിച്ചതും അമ്മയുടെ 'പിടിയില്‍' അകപ്പെട്ട സംഭവവുമെല്ലാം യുവാവ് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു തിരിച്ചറിവായിരുന്നുവെന്നും യുവാവ് പറയുന്നു. ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയിലെ സംഭാഷണം ഇങ്ങനെ: 'അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതിനെത്തുടര്‍ന്നാണ് ആദ്യം എഫ്ടിവി എന്ന് കേള്‍ക്കുന്നത്. അതിന്റെ പ്രത്യേകതയെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ അതില്‍ പെണ്‍പിള്ളേരൊക്കെ തുണിയില്ലാതെ നില്‍ക്കുമെന്നായിരുന്നു അവന്റെ മറുപടി. അവന്‍ അത് എന്നോട് പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് എനിക്ക് കൗതുകം തോന്നി. ആദ്യമായാണ് അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ നഗ്‌നത കാണാന്‍ ഭയങ്കര ആഗ്രഹം. അന്നാണെങ്കില്‍ നാട്ടിലൊന്നും കേബിള്‍ ടിവിയില്ല. അങ്ങനെ നോക്കിയിരുന്ന് വീട്ടില്‍ കേബിള്‍ ടിവി എത്തി. അപ്പോള്‍ എന്റെ ആദ്യത്തെ ക്യൂരിയോസിറ്റി എഫ്ടിവി കാണുക. അങ്ങനെ വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഞാന്‍ എഫ്ടിവി കണ്ടെത്തി. പക്ഷേ കാണാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ദിവസം അപ്പച്ചന്‍ പുറത്ത് നടക്കാന്‍ പോവുകയും അമ്മ അടുക്കളയില്‍ പണിയെടുക്കുകയും ചെയ്യുന്ന സമയത്ത് എഫ്ടിവി കാണാന്‍ തന്നെ തീരുമാനിച്ചു. സൂര്യ ടിവിയും എഫ്ടിവിയും പരസ്പം കണക്ട് ചെയ്തായിരുന്നു കാഴ്ച. അന്ന് കടലുണ്ടി അപകടമായിരുന്നു സൂര്യ ടിവിയില്‍. അത് കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഇതിനിടെ അമ്മ പെട്ടന്ന് കടന്നു വന്നപ്പോഴേക്കും പെട്ടെന്ന് സൂര്യ ടിവി വെച്ചു. [video id="7dXM1fmAzi8" type="youtube" width="" height="320"] അപ്പോള്‍ അമ്മ ചോദിച്ചു 'ജോസഫേ നീ എന്താ കാണുന്നേ? ഞാന്‍ പറഞ്ഞു സൂര്യ ടിവിയില്‍ കടലുണ്ടി അപകടമാ കാണുന്നേ. വിശ്വാസം വരാതെ അമ്മ റിമോട്ട് തട്ടിപ്പറിച്ചു വാങ്ങി എഫ്ടിവി ഇട്ടു. അയ്യേന്നു പറഞ്ഞ് കണ്ണു പൊത്താനേ പറ്റിയുള്ളൂ. അമ്മ കൈയ് പിടിച്ചു മാറ്റി എന്നോട് പറഞ്ഞു നിന്റെ അമ്മയ്ക്ക് ഉള്ളതേ അവിടെയും ഉള്ളൂ. ശരിക്കും എന്റെ തൊലിയുരിഞ്ഞു. ഇതിനു ശേഷവും അമ്മ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. നീയെരു ആണ്‍കുട്ടിയാണ്. ഈ പ്രായത്തില്‍ ഇങ്ങനെ പലതും കാണണമെന്ന് തോന്നും. പക്ഷേ അത് കുലീനമായി നിയന്ത്രിക്കുമ്പോഴാണ് നീ ശരിക്കും ഒരാണ്‍കുട്ടി ആകുന്നത്. അത് എന്റെ കാഴ്ചപ്പാടുകളെ മാറ്റി. [caption id="attachment_243721" align="aligncenter" width="700"]ജോസഫും അമ്മയും ജോസഫും അമ്മയും
[/caption] ഒന്നാലോചിച്ചാല്‍ ആദ്യം മാറേണ്ടത് നമ്മളാണ്. അടുത്ത ജനറേഷന് ജന്മം നല്‍കേണ്ടത് നമ്മളാണ്. നമുക്ക് താഴേ അനിയന്മാരും അനിയത്തിമാരുമുണ്ട്. നമ്മള്‍ എന്താണെന്ന് കണ്ടാണ് അവര്‍ പഠിക്കുന്നത്. പെണ്‍കുട്ടികളോട് നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്ന് കണ്ടാണ് അവര്‍ വളരുന്നത്. നാളെ അവരും വാട്‌സ്ആപ്പിലൂടെ മോശമായ വീഡിയോകള്‍ ഷെയര്‍ ചെയ്യാം. ഇതൊക്കെ ഒഴിവാക്കാന്‍ ആദ്യം നാം നമ്മോട് തന്നെ പ്രതികരിക്കു.' തന്റെ വീഡിയോയില്‍ എന്തെങ്കില്‍ സത്യമുണ്ടെന്നു തോന്നിയാല്‍ ഇത് സ്വീകരിക്കാമെന്നും അല്ലാത്ത പക്ഷം ഇത് തള്ളാമെന്നും ജോസഫ് പറയുന്നു. നിരവധിയാളുകളാണ് ജോസഫിനെ പിന്തുണച്ച് വീഡോയോയ്ക്ക് കമന്റുകളിടുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)