നായയോളം സ്നേഹവും കരുതലും മറ്റൊന്നിനുമില്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലകുന്നത്. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
പുഴയിലേക്ക് വീണ പന്തെടുക്കാനായി ഒരു പെണ്‍കുട്ടി ശ്രമിക്കുമ്പേള്‍ പുഴയിലിറങ്ങാന്‍ സമ്മതിക്കാതെ നായ പന്തെടുത്ത് കൊടുക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്.
വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ തടയാനായി നായ പെണ്‍കുട്ടിയുടെ ഉടുപ്പില്‍ കടിച്ചു വലിച്ച് പിന്നോട്ടു കൊണ്ടു പോകുന്നു. തുടര്‍ന്ന് നായ തന്നെ പുഴയിലേക്കിറങ്ങി പന്തെടുത്ത് പെണ്‍കുട്ടിക്ക് നല്കുന്നു. ഇത്രയുമാണ് വീഡിയോയിലുള്ളത്.
16 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ 96,000 പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3.42 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
One word this video… pic.twitter.com/D1jpArOdco
— Physics-astronomy.org (@OrgPhysics) June 16, 2019
Discussion about this post