ഊണു കഴിഞ്ഞാല്‍ ഒരു ഉറക്കം പാസാക്കിയാലേ ഒരു ഉഷാര്‍ വരികയുള്ളൂ. ഈ ചിന്ത ഒരു പൊതുവികാരമാണ്. മുതിര്‍ന്നവര്‍ വരെ ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ..! ഉച്ചയുറക്കം വീട്ടില്‍ ആണെങ്കില്‍ സുഖം, ക്ലാസില്‍ ആണെങ്കില്‍ അത്ര സുഖം പോരാ, എന്നാലും ഉറങ്ങും, ചിലപ്പോള്‍ തൂങ്ങി വീഴും. പക്ഷേ ഉറക്കം അത് നിര്‍ബന്ധാ എന്ന് പറയും പോലെയാണ് കുട്ടികള്‍ക്ക്.
ഇപ്പോള്‍ അത്തരത്തില്‍ ക്ലാസില്‍ ഉറക്കം തൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പഠിക്കാന്‍ ഇരിക്കുന്ന കുട്ടികള്‍ക്കിടയിലാണ് ഈ കുസൃതിക്കുരുന്നിന്റെ ഉറക്കം. കൂട്ടത്തിലെ ആരോ ആണ് പെണ്‍കുട്ടി തൂങ്ങി വീഴുന്നത് പകര്‍ത്തിയത്.
ഒടുവില്‍ അവള് ഉറങ്ങി വീണു പോകുന്നതിനിടെ ഞെട്ടി ഉണരുന്നുണ്ട്. കൂട്ടുക്കാര് നോക്കി ചിരിച്ചതോടെ ചമ്മിയ ഒരു ചിരിയും പാസാക്കി ഈ കുറുമ്പത്തി. എന്തോ അബദ്ധം പിണഞ്ഞ പോലുള്ള കുരുന്നിന്റെ മുഖഭാവം കാണികളിലും ചിരി പടര്‍ത്തി.
Discussion about this post