നമ്മള് സാധാരണ വണ്ടിയില്‍ കയറിയാല്‍ കാണുന്ന മുന്നറിയിപ്പ് സ്റ്റിക്കറുകളാണ് തലയും കൈയും പുറത്തിടരുത്, പുകവലിക്കരുത് എന്നൊക്കെ ഉള്ളവ. എന്നാല്‍ ഈ മുന്നറിയിപ്പ് സ്റ്റിക്കറെക്കാളും വെല്ലുന്ന ഒരു സ്റ്റിക്കറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുന്നത്.
കാറിനകത്ത് അധോവായു വിടരുത് എന്നുള്ള മുന്നറിയിപ്പാണ് ഇത്. കാണുമ്പോള്‍ ആദ്യം തന്നെ നമുക്ക് ചിരിയാണ് വരിക. എന്നാല്‍ സംഭവം സത്യമാണ്. സിംഗപ്പൂരിലെ ഒരു ടാക്സി കാര്‍ ഡ്രൈവറാണ് ഇത്തരത്തില്‍ തന്റെ വാഹനത്തിനകത്ത് ഒരു മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്.
‘ദ ലോസ്റ്റ് ട്രാവലര്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് ഒരു യാത്രികന് ഈ സ്റ്റിക്കര്‍ പങ്കുവെച്ചത്. ഉരുളക്കിഴങ്ങും, ചക്കകുരുവും ചേര്‍ത്ത് കഴിച്ച ഏവനോ പാവത്തിന്റെ വണ്ടിയില്‍ കയറി പണി കൊടുത്തുകാണും എന്ന് പറഞ്ഞാണ് ഈ രസകരമായ പോസ്റ്റ് ആരംഭിക്കുന്നത്. സിംഗപ്പൂരില്‍ ഒരു ടാക്സിക്കുള്ളില്‍ കയറിയപ്പോള്‍ കണ്ട ഒരു വെറൈറ്റി സ്റ്റിക്കറാണിതെന്നും കുറിപ്പിലുണ്ട്. എന്തായാലും ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post