ബിജെപി എംഎല്‍യുടെ പോത്തുകള്‍ മോഷണം പോയി: ഉടന്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് മേല്‍ ഉന്നതരുടെ സമ്മര്‍ദ്ദം

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് റാഹിയുടെ മോഷണം പോയ പോത്തുകളെ കണ്ടെത്താന്‍ കോട്വാലി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സീതാപൂര്‍ ജില്ലിയിലെ ഹര്‍ഗോണില്‍ നിന്ന് പോത്തുകളെ കാണാതായത്. കാവല്‍ക്കാരുള്ള ഫാമില്‍ നിന്നാണ് ഒരു ലക്ഷം രൂപ വിലവരുന്ന രണ്ട് പോത്തുകളെ കാണാതായതെന്നാണ് എംഎല്‍എ പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് ഇതിനോടകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. പോത്തുകളെ കണ്ടെത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും കോട്വാലി പോലീസിനു മേലുണ്ട്. നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ് റാഹി. മുന്‍പും സമാജ്‌വാദി പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന അസം ഖാന്റെ പോത്തുകള്‍ മോഷണം പോയപ്പോഴും ഉത്തര്‍പ്രദേശ് പോലീസാണ് അന്വേഷിച്ച് കണ്ടെത്തിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)