സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സായ് പ്രണീതിന്

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ജേതാവായി ഇന്ത്യയുടെ ബി സായ് പ്രണീത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കിടംബി ശ്രീകാന്തിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സായ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 17-21, 21-17, 21-12. പ്രണീതിന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്. സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സായ്. ഫൈനലില്‍ തോറ്റ ശ്രീകാന്താണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍. ആദ്യ ഗെയിമില്‍ തോറ്റ ശേഷമായിരുന്നു സായിയുടെ തിരിച്ചുവരവ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)