ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസ് വിവാഹിതയാവുന്നു

prayar gopalakrishnan,sabarimala,pampa river
ന്യൂയോര്‍ക്ക്: ലോക ടെന്നീസിലെ മിന്നും താരം സെറീന വില്യംസ് വിവാഹിതയാവുന്നു. വിവാഹവാര്‍ത്ത സെറീന തന്നെയാണ് സോഷ്യന്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് വരന്‍. അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം കവിത രൂപത്തില്‍ റെഡിറ്റിലൂടെ തന്നെയാണ് സെറീന പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്. അലക്‌സിസ് ഒഹാനിയന്റെ വക്താവും വാര്‍ത്ത സ്ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമില്‍ വച്ച് ഒഹാനിയന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് സെറീന തന്റെ കുറിപ്പില്‍ പറയുന്നു. സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് 'റെഡ്ഡിറ്റ്'.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)