ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ നാസ ബഹിരാകാശ യാത്രികന് ഡ്രൂ ഫ്യൂസ്റ്റലിനാണ് നടക്കാന്‍ പറ്റാതായി 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്.
നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡര്‍ ആയ ഫ്യൂസ്റ്റലിന്റെ ഒമ്പതാമത്തെ ബഹിരാകാശ യാത്രയാണിത്.
ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഫ്യൂസ്റ്റലിന് നടക്കുന്നത് എങ്ങനെയാണെന്ന് മറന്ന് പോയിരുന്നു. ബുദ്ധിമുട്ടി നടക്കുന്ന ഫ്യൂസ്റ്റലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നണ്ട്. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ നാസ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം കണ്ണടച്ച് നടക്കാനും ഫ്യൂസ്റ്റലിന് സാധിച്ചിരുന്നില്ല എന്ന കണ്ടെത്തി. 197 ദിവസം ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടന്നതാണ് ഫ്യൂസ്റ്റല് നടക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം എന്നാണ് കരുതുന്നത്. നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡര്‍ ആയ ഫ്യൂസ്റ്റലിന്റെ ഒമ്പതാമത്തെ ബഹിരാകാശ യാത്രയാണിത്.
Discussion about this post