എസ്ബിടി-എസ്ബിഐ അക്കൗണ്ടുകളുടെ ബാങ്കിങ് ഇടപാടുകള്‍ ഇന്ന് രാത്രിമുതല്‍ തടസ്സപ്പെടും

മുംബൈ : എസ്ബിടി-എസ്ബിഐ ലയനം യാഥാര്‍ത്ഥ്യമാവുന്നതിന്റെ ഭാഗമായി എസ്ബിടി അക്കൗണ്ട് ഉടമകളുടെ എടിഎം, ഡെബിറ്റ്, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ ഇന്നു രാത്രി മുതല്‍ തടസ്സപ്പെടും. വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച പകല്‍ 11.30 വരെ ഈ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകളും തടസ്സപ്പെടും. എസ്ബിടിയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈമാസം 24 മുതല്‍ എസ്ബിഐയില്‍ സ്വതന്ത്രമായി ഇടപാടുകള്‍ നടത്താനാകും. എസ്ബിടിയിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. എടിഎം കാര്‍ഡും ചെക്ക് ബുക്കും മൂന്നുമാസം വരെ പഴയതുതന്നെ ഉപയോഗിക്കാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. അതിനുശേഷം എസ്ബിഐയുടെ കാര്‍ഡ് മാറ്റി നല്‍കും. എന്നാല്‍, എസ്ബിടി ഉപഭോക്താക്കളായ വ്യാപാരികള്‍ കെ വാറ്റ് അടക്കാനും, റെയില്‍വേ ബുക്കിങ്ങിനും ശനിയാഴ്ച മുതല്‍ എസ്ബിഐയുടെ സേവനം വിനിയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)