'എസ് ദുര്‍ഗ'യ്ക്ക് പ്രദര്‍ശനാനുമതി; പേരില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് ഉപാധി

s durga
തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. എസ് എന്ന അക്ഷരത്തിന് ശേഷം ചിഹ്നം പാടില്ലെന്ന ഉപാധിയോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയില്‍ ഉടന്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സനല്‍കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു. വ്യക്തമായ കാരണം കാണിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)