പുതുവര്‍ഷത്തില്‍ പുത്തന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ; 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' ഇന്നു മുതല്‍

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ പുത്തന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍ 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' ഇന്നു മുതല്‍ പ്രാബല്യത്തില്‍. ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപഭോക്താക്കള്‍ക്ക് ജിയോ ഓഫറിന്റെ ആനുകൂല്യം ശരിയായ രീതിയില്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ ഉപഭോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നും റിലയന്‍സ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. പുതിയ ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 4 ജിബിയില്‍ നിന്നും 1 ജിബിയായി കുറയും. ഈ ഒരു ജിബിയ്ക്ക് ശേഷം 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 1 ജിബി 4 ജി ഡാറ്റ അധികമായി ലഭിക്കും. 301 രൂപയ്ക്ക് ആറ് ജിബിയും. മാര്‍ച്ച് 31 വരെയാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ കാലാവധി. സൗജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ലെന്ന നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടി ടെലികോം റഗുലേറ്ററി അതോറ്ററി ഓഫ് ഇന്ത്യ (ട്രായ്) യാണ് വിശദീകരണം ചോദിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)