റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു

prayar gopalakrishnan,sabarimala,pampa river
റാഞ്ചി: ഇന്ത്യയുടെ സ്‌കോറിനു മുന്നില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. റാഞ്ചിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു. 23/2 എന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയക്ക് ഓപ്പണര്‍ മാറ്റ് റെന്‍ഷായുടെയും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെയും നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ 83/4 എന്ന നിലയിലാണ് കംഗാരുക്കള്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഓസീസിന് ഇനിയും 69 റണ്‍സ് കൂടി വേണം. 15 റണ്‍സോടെ ഷോണ്‍ മാര്‍ഷും നാലു റണ്ണുമായി ഹാന്‍ഡ്‌സ്‌കോമ്പുമാണ് ക്രീസില്‍. പൊരുതാനുറച്ചുതന്നെയാണ് അഞ്ചാം ദിനം സ്മിത്തും റെന്‍ഷായും ക്രീസിലിറങ്ങിയത്. ആദ്യ മണിക്കൂറില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നെങ്കിലും സ്മിത്തും മാറ്റ് റെന്‍ഷായും പ്രതിരോധം കൊണ്ട് ഇന്ത്യയെ വലച്ചു. ഒടുവില്‍ റെന്‍ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് ശര്‍മയാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 84 പന്ത് നേരിട്ട റെന്‍ഷാ 15 റണ്‍സെടുത്തു. 3rd-test അധികം വൈകാതെ ജഡേജ സ്മിത്തിന്റെ പ്രതിരോധം തകര്‍ത്തു. ലെഗ് സ്റ്റമ്പില്‍ പിച്ച് ചെയ്ത പന്ത് ലീവ് ചെയ്ത സ്മിത്തിന്റെ ഓഫ് സ്റ്റമ്പിളകി. ഇന്ത്യ ഏറ്റവും അധികം കൊതിച്ച വിക്കറ്റ്. 68 പന്തില്‍ 21 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. ഉച്ചഭക്ഷണത്തിന് ശേഷം സ്പിന്നര്‍മാര്‍ വീണ്ടും മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പരയും മൂന്നാം ടെസ്റ്റും നിഷ്പ്രയാസം സ്വന്തമാക്കാം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)