ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി, വ്യവസായി തൂങ്ങിമരിച്ചു; കാരണം ഞെട്ടിക്കുന്നത്

businessman, poison, crime, hang death
പൂനെ: ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വ്യവസായി തൂങ്ങിമരിച്ചു. ബിസിനസിലെ സാമ്പത്തിക നഷ്ടമാണ് കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പൂനെയിലാണ് സംഭവം. 38കാരനായ വ്യവസായിയുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിയ നിലയിലും ഭാര്യയും മക്കളും കിടക്കയില്‍ മരിച്ചനിലയിലുമായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയതാണെന്ന് കരുതുന്നു. നീലേഷ് ചൗധരി (38), ഭാര്യ നീലം (33), മക്കളായ ശ്രാവണി (9), ശ്രേയ (7) എന്നിവാര് മരിച്ചത്. പ്ലാസ്റ്റിക് റീമോള്‍ഡിംഗ് ബിസിനസായിരുന്നു നീലേഷിന്. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇയാള്‍ തന്നെ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഉത്തംനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഹേമന്ദ് ഭട്ട് പറഞ്ഞു. ഇവരെ പുറത്തുകാണാതെ വന്നതോടെ അയല്‍വാസി അയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അപ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ഭാര്യയും മക്കളും മരിച്ചതെന്നാണ് പ്രാഥമിക സൂചനയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറയുന്നു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)