വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുക എന്നത് ബഹുമതിയെന്ന് പൃഥ്വിരാജ്

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ സംഘടനയ്ക്ക് പിന്തുണയുമായ് നടന്‍ പൃഥ്വിരാജ്. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 'മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകു'മെന്നുമാണ് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ചലച്ചിത്ര സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ചലച്ചിത്രമേഖലയില്‍ ഒരു വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. സംഘടനാ രൂപീകരണത്തിനു ശേഷം അംഗഹ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാണ് സംഘടനയെന്നും നേതൃത്വം വ്യക്തമാക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)