ദുബായ്: ഈദുല്‍ ഫിത്വറിന് യുഎഇയില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യുഎഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ ഒന്‍പതിന് തുറക്കും.
മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതുമേഖലയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി കിട്ടും. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിവസങ്ങള്‍ ഏകീകരിച്ചുകൊണ്ട് യുഎഇ ഭരണകൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു.
Discussion about this post