സ്‌നാപ്പ് ചാറ്റിലൂടെ ജന ഹൃദയം കവര്‍ന്ന ഒമ്പതുകാരി വിടവാങ്ങി

ദനയുടെ മരണവാര്‍ത്ത പിതാവാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്

ദുബായ്: സൗദി അറേബ്യയിലെ പ്രശസ്ത സ്‌നാപ്പ് ചാറ്റ് താരം ദന അല്‍ ഖ്വത്താനി അന്തരിച്ചു. ഒമ്പത് വയസുകാരിയായ ദനയുടെ അന്ത്യം ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ ഒമ്പതുകാരി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.

ദനയുടെ മരണവാര്‍ത്ത പിതാവാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദനയുടെ അന്ത്യം ആരാധകര്‍ക്ക് വലിയൊരു ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.നിരവധി പേരാണ് ദനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ദനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ദനയും സഹോദരിമാരും ചേര്‍ന്ന് സ്‌നാപ് ചാറ്റിലൂടെ വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ദനയുടെ അവസാന സ്‌നാപ് ചാറ്റ് വീഡിയോ അച്ഛന്‍ അവളുടെ മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ പങ്കുവെച്ചിരുന്നു.ഇത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Exit mobile version