അബുദാബി: അബുദാബിയില്‍ ഭാര്യയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങള്‍ അയച്ച
യുവാവിന് 2.5 ലക്ഷം ദിര്‍ഹം (46 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയിലെ എമിറാത്ത് അല്‍ യൗം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
എന്നാല്‍ കുറഞ്ഞ വരുമാനവും കടബാധ്യതകളുമുള്ള തനിക്ക് ഈ തുക പിഴയടയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഒരു രോഗിയാണെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. അതേസമയം താന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന് ശേഷമാണ് ഭാര്യ ഇങ്ങനൊരു പരാതിയുമായി കോടതിയെ സമീപിച്ചതെന്നും താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ ഫോണ്‍ കൈക്കലാക്കി സ്വന്തം ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ മകളുടെ ഭാവി കണക്കിലെടുത്ത് പിഴശിക്ഷ ഒഴിവാക്കി തരണമെന്ന് യുവാവ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post